
ബെംഗളൂരു: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ യുവാവ് ആക്രമിച്ചു. എയര്‍ഹോസ്റ്റസിന്റെ ടീഷര്‍ട്ട് വലിച്ചുകീറുകയായിരുന്നു. ബൈക്ക് യാത്രികന്റെ ഇടയില്‍ നിന്നാണ് അക്രമം ഉണ്ടായത്. ബെംഗളൂരുവിലെ എച്ച്ആര്‍ബിആറിന് സമീപത്തെ തെരുവിലാണ് സംഭവം നടന്നത്.
സുഹൃത്തിനൊപ്പം നടക്കുമ്പോഴാണ് സംഭവം. രാത്രിയിലാണ് അതിക്രമം നടന്നത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. അക്രമം നടന്നതിന്റെ ഷോക്കിലായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അക്രമം ഉണ്ടായത്.
ആദ്യം മോശമായി പെരുമാറുകയും പിന്നീട് ഉപദ്രവിക്കുകയുമായിരുന്നു. യുവതികള്‍ ബഹളം വെച്ചതോടെ അയാള്‍ കടന്നുകളയുകയായിരുന്നു.
Post Your Comments