
പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി നേതാവ് കുൽദീപ് തോമറാണ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ടു പേരും തമ്മിലുണ്ടായ വഴക്കിനിടെ തന്റെ തോക്കുപയോഗിച്ച് കുൽദീപ് ഭാര്യയെ വെടിവെക്കുകയായിരുന്നു. ഉടൻ തന്നെ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം കുൽദീപ് ഒളിവിലാണ്. ഇയാൾക്കെതിരെ ഭാര്യയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments