NewsIndia

പ്രകോപനമില്ലാതെ പൊലീസിന്റെ ഗുണ്ടായിസം : നൈസായി പണി കൊടുത്ത് യുവാവ് ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ന്യൂഡല്‍ഹി: ഇപ്പോള്‍ ഈ യുവാവാണ് സോഷ്യല്‍ മീഡിയയിലെ താരം. പ്രകോപനമില്ലാതെ പോലീസുകാര്‍ ചെയ്ത ഗുണ്ടായിസത്തിന് നൈസായി പണി കൊടുത്തതാണ് ഈ യുവാവ്. യാതൊരു കാരണവുമില്ലാതെ ബൈക്കിന്റെ കീ പിടിച്ചുവച്ചു ശല്യം ചെയ്തതിനാണ് ഈ ന്യൂജെന്‍ യുവാവ് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ക്ക് നൈസായി പണി കൊടുത്തത്.
നമ്മുടെ പോലീസുകാരുടെ നടപടികള്‍ ഈ ചെറുപ്പക്കാരന്‍ ഫേസ്ബുക്കിലൂടെ ലൈവായി കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലുകളിലൊന്ന്. പാര്‍ത്ഥ പി ബൗറ എന്ന യുവാവ് തന്റെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പോലീസുകാര്‍ തടഞ്ഞു നിര്‍ത്തി ലൈസന്‍സും വണ്ടിയുടെ ബുക്കും പേപ്പറും ആവിശ്യപ്പെട്ടു. അവര്‍ ആവിശ്യപ്പെട്ടത് നല്‍കിയിട്ടും പിന്നെയും അവര്‍ പാര്‍ത്ഥയെ ശല്യം ചെയ്യുകയും വണ്ടിയുടെ കീ പിടിച്ചുമേടിച്ചുവയ്ക്കുകയും ചെയ്യുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പാര്‍ത്ഥ വീഡിയോ ലൈവാക്കി അവരെ ചോദ്യം ചെയ്തു.
പോലീസുകാര്‍ക്ക് ട്രാഫിക്ക് പോലീസുകാരുടെ മാത്രം ജോലിയെയുള്ളോ? ഇവരു ചെയ്യുന്നത് ശരിയാണോ? എന്നിങ്ങനെ ചോദിച്ചുകൊണ്ട് പാര്‍ത്ഥ പോലീസുകാര്‍ കാണിക്കുന്ന നടപടികള്‍ പകര്‍ത്തുന്നുമുണ്ട്.
കൂടാതെ പോലീസുകാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് ഇല്ലെന്നും പോലീസ് വാഹനത്തിന് മുമ്പില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതും ചെറുപ്പാക്കാരന്‍ പകര്‍ത്തിയ വീഡിയോയില്‍ കൃത്യമായി കാണിക്കുന്നുണ്ട്. പാര്‍ത്ഥ പ്രതിഷേധിച്ചു തുടങ്ങിയത്തോടെ നാട്ടുകാരും ചുറ്റിനും കൂടി പോലീസിനെതിരെ നീങ്ങി. താന്‍ ഇതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത് പരാതി നല്‍കുമെന്നും പറഞ്ഞാണ് പാര്‍ത്ഥ വീഡിയോ അവസാനിപ്പിക്കുന്നത്.

ഫെബ്രുവരി 14നായിരുന്നു സംഭവം. പാര്‍ത്ഥയ്ക്ക് പിന്തുണയുമായി പ്രമുഖ വിവരവകാശപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. പോലീസുകാര്‍ക്കെതിരെ നടപടിക്കും നിര്‍ദ്ദേശങ്ങള്‍ എത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button