കൊച്ചി: നടിയ്ക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ചും അക്രമികളെ വെല്ലുവിളിച്ചും സംവിധായകൻ മേജർ രവി. പ്രശസ്തയായ ഒരു നദിക്കു ഈ അനുഭവം ഉണ്ടായെങ്കിൽ സാധാരണ സ്ത്രീയുടെ അനുഭവം എന്താണെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. നടിക്കുണ്ടായ അനുഭവം തന്നെ ഞെട്ടിക്കുന്നെന്നും ഇത്തരം സംഭവങ്ങൾക്കു നേരെ ശക്തമായ നടപടികൾ സ്വീകരിക്കാത്ത വ്യവസ്ഥിതിയെ ഓർത്ത് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഒപ്പം അക്രമികൾക്ക് ശക്തമായ മുന്നറിയിപ്പും നൽകി, “നീയൊക്കെ ആൺപിള്ളേരോട് കളിക്കെടാ…പിടിയിലാകുന്നതിനു മുൻപ് ആണുങ്ങടെ കൈയ്യിൽ പെടാതിരിക്കാൻ നോക്കെടാ,ഇനി നീയൊന്നും ഞങ്ങടെ അമ്മ പെങ്ങന്മാരെ നോക്കാൻ പോലും ധൈര്യപ്പെടില്ല ,പറയുന്നത് ചങ്കൂറ്റമുള്ള പട്ടാളക്കാരനാണെന്ന് ഓർത്തോണം’ എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.ചലച്ചിത്ര ലോകം ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും ഇക്കാര്യത്തിലെങ്കിലും രാഷ്ട്രീയവും മറ്റ് വേർതിരിവുകളും ഉപേക്ഷിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു.പള്‍സര്‍ സുനിയെയും ഡ്രൈവറിനെയും പേരെടുത്തു പറഞ്ഞാണ് മേജര്‍ രവി വെല്ലുവിളിച്ചത്.
Post Your Comments