
കൊച്ചി: നടി ഭാവനയ്‌ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമ്മ സംഘടന രംഗത്ത്. സിനിമാ പ്രവര്‍ത്തകര്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടിലാണ് ഒത്തുച്ചേര്‍ന്നത്. അമ്മ മാത്രമല്ല, ഫെഫ്ക, മാക്ട തുടങ്ങി എല്ലാ സംഘടനകളും പങ്കെടുത്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാരിയര്‍ പറഞ്ഞു. ഞങ്ങളുടെ സഹോദരിക്ക് പറ്റിയ ഈ ദുരന്തത്തില്‍ അവരുടെ ദുഃഖത്തിനൊപ്പം പ്രയാസത്തിനൊപ്പം ഞങ്ങള്‍ പങ്കുചേരുകയാണ്. വാക്കു നല്‍കുന്നു ഒറ്റയ്ക്കല്ല നിന്നെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്. സര്‍ക്കാരും പൊലീസും ഉണ്ട്. നീ പ്രതിരോധിക്കുക ഞങ്ങളുണ്ട് ഒപ്പം എന്നും മമ്മൂട്ടി പറഞ്ഞു.
അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, മഞ്ജു വാര്യര്‍, മനോജ്.കെ. ജയന്‍, കാളിദാസന്‍, സിദ്ദിഖ്, സംവിധായകരായ കമല്‍, രഞ്ജിത്ത്, ജോഷി, മേജര്‍ രവി, ലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, ഹൈബി ഈഡന്‍ എംഎല്‍എ, പി.ടി. തോമസ് എംഎല്‍എ എന്നിവരും പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു.
Post Your Comments