ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് സ്പീക്കര്‍ മൂന്നുമണിവരെ സഭ നിര്‍ത്തിവെച്ചു.ബലം പ്രയോഗിച്ച് അംഗങ്ങളെ പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതിനെതുടര്‍ന്നാണ് സഭ വീണ്ടും നിര്‍ത്തിവെച്ചത്.വിശ്വാസവോട്ടെടുപ്പ് നടത്താന്‍ അനുവദിക്കാതെ ഡിഎംകെയും ഒപിഎസ് പക്ഷവും സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുകയായിരുന്നു.
സ്പീക്കര്‍ പി. ധനപാല്‍ ശശികല പക്ഷത്താണ്.നാടകീയ സംഭവങ്ങളാണ് വിശ്വാസ വോട്ടെടുപ്പിനിടെ നിയമസഭയില്‍ അരങ്ങേറിയത്. ഏറെനേരം സംഘര്‍ഷം തുടര്‍ന്നു. രഹസ്യബാലറ്റ് ആവശ്യപ്പെടുകയും സ്പീക്കറെ ഖെരാവോ ചെയ്യലും കസേരയേറും ഒക്കെ കഴിഞ്ഞു പേപ്പര്‍ പരസ്പരം വലിച്ചെറിഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സ്റ്റാലിനും പനീർ സെൽവവും സംസാരിച്ചത്.സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങരുതെന്ന് വിശ്വാസ വോട്ടിന് മുമ്ബ് ഒ പനീര്‍ശെല്‍വം എംഎല്‍എമാരോട് പറഞ്ഞിരുന്നു.
രഹസ്യബാലറ്റ് വേണമെന്ന് പനീര്‍ശെല്‍വം ഇന്നലെയും ആവശ്യപ്പെട്ടിരുന്നു.ഇന്ന് തന്നെ എങ്ങിനെയും വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുക എന്നതായിരിക്കും സ്പീക്കറുടെ ലക്ഷ്യം.പഴനിസാമി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് അപകടമാണെന്ന് ഡിഎംകെയും ഒപിഎസ് പക്ഷവും ഒരുപോലെ ഭയപ്പെടുന്നു. രാഷ്ട്രീയ അനിശ്ചിതത്വം തുടർന്നാൽ രാഷ്ട്രപതി ഭരണമാവും ഗവർണ്ണർ മുന്നോട്ടു വെക്കുക.ഇതിനിടെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നിയമസഭയിലെ മീഡിയ റൂം പൂട്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
തന്റെ ഷര്‍ട്ട് വലിച്ചുകീറിയെന്നും തന്നെ അപമാനിച്ചെന്നും സ്പീക്കര്‍ പറഞ്ഞു.ഡിഎംകെയ്ക്കു പുറമെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവരും പനീര്‍സെല്‍വം വിഭാഗവുമാണ് രഹസ്യവോട്ടെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തി രംഗത്തെത്തിയത്.ഇതിനിടെ ജയരാജന്മാർ തമിഴ്‌നാട്ടിലും എത്തിയോ എന്ന് ട്രോളർ മാർ പരിഹസിച്ചു.. കേരളത്തെ കണ്ടാണ് തമിഴ്‌നാട് പഠിക്കുന്നതെന്നും അവർ കളിയാക്കി.
Post Your Comments