IndiaNews

നിയമസഭയിൽ സംഘർഷം; സഭ നിർത്തിവച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സംഘർഷം.  വിശ്വാസവോട്ടെടുപ്പിനിടെ തമിഴ്‌നാട് നിയമസഭയില്‍ അരങ്ങേറുന്നത്  നാടകീയ രംഗങ്ങള്‍. രഹസ്യവോട്ടെപ്പ് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങള്‍ സ്പീക്കറുടെ മേശയും മൈക്കും തകര്‍ത്തു. ബഞ്ചില്‍ കയറി കടലാസുകള്‍ കീറിയെറിഞ്ഞു. രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡിഎംകെ അംഗങ്ങള്‍ സ്പീക്കറെ ഘൊരാവോ ചെയ്തു. രഹസ്യവോട്ടെടുപ്പ് വേണമെന്ന ഒ.പനീര്‍ശെല്‍വം പക്ഷത്തിന്റേയും ഡിഎംകെ,കോണ്‍ഗ്രസ് പാര്‍ട്ടികളുടേയും ആവശ്യം തള്ളിയതോടെയാണ് ബഹളം തുടങ്ങിയത്. വോട്ടെടുപ്പ് അംഗീകരിക്കാൻ ആകില്ലെന്നും വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നും ഡി.എം.കെ അംഗങ്ങൾ ആവശ്യപ്പെട്ടു. സംഘർഷം മൂലം വിശ്വാസ വോട്ടെടുപ്പ് തടസപ്പെട്ട സാഹചര്യത്തിൽ സഭ ഒരു മണിവരെ നിർത്തിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button