ഹൈദരാബാദ്: രാഷ്ട്രീയക്കാര്‍ക്ക് കായിക വിഷയങ്ങളില്‍ വലിയ പിടിപാടില്ലെന്ന് മാത്രമല്ല പറയുന്നത് അബദ്ധം ആണെങ്കിലോ ? ഇത്തരത്തിലുള്ള അബദ്ധമാണ് ഹൈദ്രാബാദിലെ എം.എല്‍.എയ്ക്ക് പറ്റിയത്. റിയോ ഒളിമ്പിക്‌സിന് ശേഷം ഇന്ത്യയില്‍ എല്ലാര്‍ക്കും വളരെ പരിചിതമായ പേരാണ് പി.വി സിന്ധു. ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ വനിതാ താരമാണ് സിന്ധു. എന്നാല്‍ സിന്ധുവിന്റെ നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് താരത്തെ തിരിച്ചറിയണമെന്നോ ഏത് കായിക ഇനത്തിലാണ് താരം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എന്നൊക്കെ അറിയണമെന്നും വാശിപിടിക്കരുത്.
ഹൈദരാബാദില്‍ സംഘടിപ്പിച്ച മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെയാണ് എംഎല്‍എ മുംതാസ് അഹമ്മദ് ഖാന്‍, പി.വി സിന്ധുവിനെ ദേശീയ വോളിബോള്‍ താരമെന്ന് വിശേഷിപ്പിച്ചത്. പിറകില്‍ നിന്നിരുന്ന ഉപമുഖ്യമന്ത്രി എം മഹ്മൂദ് അലി ചില ഇടപെടലുകള്‍ ഒക്കെ നടത്തി നോക്കിയെങ്കിലും സിന്ധു ആരെന്ന് മാത്രം എംഎല്‍എക്ക് വ്യക്തമായില്ല.
ഇതുകേട്ട സിന്ധു മുഖത്തൊരു പുഞ്ചിരിയുമായി പ്രസംഗത്തിന്റെ ബാക്കി ഭാഗം കേട്ടു നില്‍ക്കുകയായിരുന്നു. എന്തായാലും എം.എല്‍.എയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Post Your Comments