തനൂമ: മങ്കേരി സ്വദേശി തനൂമയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മഞ്ചേരി കുറ്റിയാം തൊടിപിട്ടാല്‍ ഇബ്രാഹിം കുട്ടിയാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം തനൂമയില്‍ കടയില്‍ സാധനം ഇറക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തനൂമയിലെ ആര്‍.സി കോളയില്‍ സെയില്‍സ്മാനായി 25 വര്‍ഷമായി ജോലി നോക്കി വരികയാണ്. നാല് ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞത്തെിയത്. രണ്ട് പെണ്‍കുട്ടികളും ഒരു മകനും ഉണ്ട്. സഹോദരന്‍ ഷാഹുല്‍ ഹമീദ് ഖമീസില്‍ ഉണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാന്‍ സഹായത്തിന് അസീര്‍ പ്രവാസി സംഘം പ്രര്‍ത്തകന്‍ മന്‍സൂര്‍ മേപ്പാടി രംഗത്തുണ്ട്.
Post Your Comments