KeralaNews

നടി നേരിട്ടത് ക്രൂരപീഡനങ്ങൾ; ദൃശ്യങ്ങള്‍ പകര്‍ത്തി

കൊച്ചി•തട്ടിക്കൊണ്ടുപോകപ്പെട്ട നടി ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ട്. ക്രൂരമായ പീഡനങ്ങള്‍ക്ക് പുറമേ ശരീരഭാഗങ്ങളിൽ പലയിടത്തും മുറിവേൽപിച്ചു. ശരീര ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതികള്‍ പകര്‍ത്തി. നടി പരാതിപ്പെടില്ലെന്ന വിശ്വാസമാണ് പ്രതികളെ ഇത്തരത്തില്‍ ക്രൂര പീഡനത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

കൊച്ചിയിലെ വിവിധ സ്‌റ്റേഷനുകളിലായി ഒന്നിലധികം കേസുകളിൽ പ്രതിയാണ് സുനിൽ എന്ന പൾസർ സുനി. എന്നിട്ടും ഇയാളെ തന്നെ നടി ഡ്രൈവറാക്കിയതിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിൻ എന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഇയാളിലൂടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാമെന്ന വിശ്വാസത്തിലാണ് പോലീസ്.

സുനിലിന്റെ നിദേശപ്രകാരം കഴിഞ്ഞദിവസമാണ് മാര്‍ട്ടിന്‍ ഭാവനയുടെ കാര്‍ ഓടിക്കാന്‍ എത്തിയത്. . തട്ടിക്കൊണ്ടുപോകാല്‍ പദ്ധതി മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും പൊലീസ് സംശയിക്കുന്നു. സുനില്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും അവര്‍ തന്റെ അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയെന്നും ഭാവന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി ഒമ്പത് മണിക്ക് തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയിൽ കാറിനെ പിന്തുടർന്ന ഒരു ടെംബോ ട്രാവലർ ഭാവനയുടെ വാഹനത്തിൽ ഇടിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറിൽ കയറി പല വഴികളിലൂടെ പോയി രണ്ട് മണിക്കൂറിന് ശേഷം കാക്കനാടിനു സമീപംഭാവനയെയും വാഹനവും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു കാറിൽ അക്രമി സംഘം കടന്നു കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് സംവിധായകന്റെ വീട്ടില്‍ അഭയം തേടിയ നടി സംഭവങ്ങള്‍ അദ്ദേഹത്തോട് വിശദീകരിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം റേഞ്ച് ഐ.ജി പി. വിജയനോട് സംഭവങ്ങൾ ടെലിഫോണിലൂടെയും അറിയിക്കുകയായിരുന്നു . ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഭാവനയുടെ മൊഴി രേഖപ്പെടുത്തി.

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button