ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം അമേരിക്കന്‍ യുദ്ധവിമാനമായ എഫ്16 ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
വിമാന നിര്‍മ്മാണ കമ്പനി ഭാരതത്തില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭാരത അമേരിക്കന്‍ സര്‍ക്കാരുകള്‍ ചര്‍ച്ചയിലാണ്. ലോക്ക് ഹീഡ് മാര്‍ട്ടിന്‍ അധികൃതര്‍ പറഞ്ഞു. കമ്പനിക്കും ഭാരതത്തില്‍ ഫാക്ടറി സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ട്. ഒബാമ ഭരണം മാറിയ സ്ഥിതിക്ക് ഇനി ട്രംപ് സര്‍ക്കാരിന്റെ നിലപാടിനെ ആശ്രയിച്ചാണ് ഇതിരിക്കുന്നത്.
അമേരിക്ക വിമാനങ്ങളും കാറുകളും മറ്റും രാജ്യത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിനോട് ട്രംപ് സര്‍ക്കാരിന് അത്ര താല്പ്പര്യമില്ല. അതിനാല്‍ എഫ് 16 വിമാനങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പുനരവലോകനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാജ്യത്തെ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ഒറ്റസീറ്റുള്ള വിമാനം നിര്‍മ്മിക്കാന്‍ താല്പ്പര്യമുള്ള വിദേശ കമ്പനികളുണ്ടോയെന്ന് ഭാരതം നേരത്തെ അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് ലോക്ക് ഹീഡ് മാര്‍ട്ടിന്‍ രംഗത്തുവന്നത്. സ്വീഡന്റെ സാബാണ് മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മറ്റൊരു കമ്പനി. ഗ്രിപെന്‍ യുദ്ധ വിമാനം ഇവിടെ നിര്‍മ്മിക്കാനാണ് അവരുടെ പദ്ധതി.
Post Your Comments