കനത്ത ചൂടിനെ നേരിടാൻ വിപണിയിൽ ലഭ്യമായ പഴങ്ങളും പച്ചക്കറികളും മറ്റും ഉപയോഗിച്ച് ശരീരത്തെ ശുദ്ധീകരിക്കുകയെന്നതാണ് ഏറ്റവും നല്ല വഴി. കൂടാതെ ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ ശരീരത്തില്‍ നിന്നും അമോണിയ പോലുള്ള വിഷാംശങ്ങളെ നീക്കാന്‍ സഹായിക്കും. തണ്ണിമത്തനില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് ബാലന്‍സ് ചെയ്യുകയും അതുവഴി വൃക്കകളെ സഹായിക്കുകയും ചെയ്യുന്നു.
ചെറുനാരങ്ങ കരളിന് ഏറെ ഗുണകരമാണ്. ഇത് യൂറിക്കാസിഡിനെയും മറ്റ് വിഷാംശങ്ങളെയും ലയിപ്പിക്കും. ശരീരത്തിലെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കും. കൂടാതെ നല്ലൊരു ആന്റി ഓക്സിഡന്റായി പ്രവർത്തിക്കുന്ന ഗ്രീൻ ടീ കുടിക്കുന്നതും നല്ലതാണ്.
Post Your Comments