തിരുവനന്തപുരം: ബന്ധുക്കളാലും പരിചയക്കാരാലും മറ്റും ഗര്ഭവതികളായ പെൺകുട്ടികളുടെ കണക്കു പുറത്തു വിട്ട് ചൈൽഡ് ലൈൻ.തിരുവനന്തപുരം നഗരവും പരിധിയിലെ സ്‌കൂൾ വിദ്യാർത്ഥിനികളാണ് ഭൂരിഭാഗവും. നാലുമാസത്തിനിടെ ഇത്തരത്തിൽ ഏഴുപെൺകുട്ടികളാണ് ഗർഭിണികളായത്. ഇത് ചൈൽഡ് ലൈന് മാത്രം കിട്ടിയ കണക്കുകളാണ്. മൂടിവെക്കപ്പെട്ട കേസുകളും ഉണ്ട്, അത് കണക്കിൽ പെടുന്നില്ല. ചില കേസുകൾ ആശുപത്രിയിലെത്തുമ്പോഴാണ് ചൈൽഡ് ലൈനെ അറിയിക്കുക.
കാമുകനും അച്ഛനും സഹോദരനും വരെ പ്രതിസ്ഥാനത്തുണ്ടെന്നാണ് ചൈൽഡ് ലൈൻ അധികൃതരുടെ വെളിപ്പെടുത്തൽ.കുട്ടികൾക്ക് സ്വന്തം കുടുംബങ്ങളിൽ പോലും ലൈംഗീക അതിക്രമം നേരിടുന്നതായി ചൈൽഡ് ലൈൻ ഡയറക്ടർ ഫാ.പി.ഡി. തോമസ് പറയുന്നു.സംസ്ഥാനത്തു സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം കൂടിയിരിക്കുന്നതായും അദ്ദേഹം പറയുന്നു.
ലൈംഗിക അതിക്രമത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, നിയമ വിരുദ്ധ ലൈംഗിക പ്രവർത്തനങ്ങൾക്കായി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കൾ നിർമ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക തുടങ്ങിയവ തടയുന്നതിനായി പ്രോക്‌സോ നിയമം കൊണ്ടുവന്നെങ്കിലും പീഡനങ്ങൾക്ക് കുറവില്ല എന്നും ഫാ.പി ഡി തോമസ് പറയുന്നു.
Post Your Comments