ലക്‌നൗ :ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി രാകേഷ് പ്രതാപ് സിംഗിനെതിരെ പോലീസ് കേസ്.വോട്ടർമാരെ ഭീഷണിപ്പെടുത്തി തനിക്ക് വോട്ട് ചെയ്യണമെന്ന് രാകേഷും അനുയായികളും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.തുടർന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥാനാർഥിക്കെതിരെ കേസെടുക്കാൻ പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നു പോലീസ് രാകേഷിനെതിരെ കേസെടുത്തു.ഗൗരിഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് രാകേഷ് പ്രതാപ് സിംഗ്.
Post Your Comments