
വൻ ഓഫറുകളുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്. ആർടിഎൻ ഏഷ്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 3ജി വരിക്കാർക്കാണ് ബിഎസ്എൻഎൽ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 1 ജിബി ലഭിക്കുന്ന 78 രൂപയുടെ ഓഫറിൽ ഇനി മുതൽ 5 ദിവസത്തേക്ക് 2ജിബി 3ജി ഡേറ്റ ലഭിക്കും. അതുപോലെ തന്നെ ഇപ്പോൾ 2 ജിബി ഡേറ്റ ലഭിക്കുന്ന 291 രൂപയുടെ പാക്കിൽ ഒരു മാസത്തേക്ക് എട്ടു ജിബി ഡേറ്റ ലഭിക്കും.
കൂടാതെ 549 3ജി പാക്കിൽ 15 ജിബി ഡേറ്റ ലഭിക്കും. നിലവിൽ ഇത് 10 ജിബിയാണ്. 156 രൂപയ്ക്ക് 10 ദിവസത്തേക്ക് 2ജിബി ലഭിച്ചിരുന്ന പാക്കിൽ ഇനി മുതൽ 3 ജിബി ലഭ്യമാകും. അതേസമയം, 155 പാക്കിൽ 2 ജിബി ഡേറ്റയ്ക്കൊപ്പം അഞ്ചു ദിവസം അധിക സമയം കൂടി നൽകും. 14 ദിവസത്തേക്ക് ഒരു ജിബി ഡേറ്റ ലഭിക്കാൻ 98 രൂപ പാക്ക് ചെയ്താൽ മതി.
Post Your Comments