കുവൈത്ത് സിറ്റി•കുവൈത്തില്‍ വിവിധയിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു വന്ന17 ഓളം പ്രവാസി യുവതികള്‍ പിടിയിലായി. പിടിയിലാവരെല്ലാം ഏഷ്യക്കാരാണ്.
15 യുവതികള്‍ അടങ്ങുന്ന സംഘവും രണ്ട് ചൈനീസ് യുവതികളുമാണ് പിടിയിലായത്. സാല്‍മിയയിലെ ഫ്ലാറ്റില്‍ നിന്നാണ് ചൈനീസ് യുവതികള്‍ പിടിയിലായത്. ഇവര്‍ 80 മുതല്‍ 100 കുവൈത്ത് ദിനാര്‍ വരെയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഓണ്‍ലൈന്‍ പരസ്യം നല്‍കിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
പിടിയിലായവരെ വിചാരണയ്ക്ക് ശേഷം നാടുകടത്തും.
Post Your Comments