NewsLife Style

കർപ്പൂരം കൊണ്ട് ഇങ്ങനെയും ഗുണങ്ങൾ

പൂജാദിആവശ്യങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് കർപ്പൂരം. ഇവ ഇല്ലാതെ ഒരു പൂജയും പൂർണ്ണമാകില്ല. എന്നാൽ കർപ്പൂരം പൂജയ്ക്ക് മാത്രമല്ല ഉപയോഗിക്കുന്നത്. മറ്റ് ഒട്ടനവധി മരുന്നുകളിലേയും ചേരുവ കൂടിയാണ്. കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങുന്നത് നല്ലതാണ്. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. കര്‍പ്പൂരക്കട്ടകള്‍ വാങ്ങി ചെറിയ തുണിസഞ്ചിയിലോ തുണിയിലോ പൊതിഞ്ഞ് കഴുത്തില്‍ കെട്ടിയിടുക. രാത്രി കിടക്കാന്‍ നേരം ഇതു ചെയ്‌താൽ ഗുണമിരട്ടിയ്ക്കും.

വെരിക്കോസ് വെയില്‍ പ്രശ്‌നങ്ങളുളളവര്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഈ കര്‍പ്പൂരസഞ്ചി. മാത്രമല്ല ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. ഇങ്ങനെ ചെയ്യുന്നതുമൂലം മൂക്കടപ്പും ശ്വസനസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മോചിതരാകാം. കഫക്കെട്ടിനും നല്ലതാണ്. രാത്രിയില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉറക്കം കെടുത്താതെ നോക്കാം.

ചര്‍മത്തിലെ ഫംഗല്‍ അണുബാധകള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഒന്ന്. എന്നാല്‍ മുറിവുണ്ടെങ്കില്‍ ഇതൊഴിവാക്കുക. കാരണം ഇതിന് വീര്യം കൂടുതലായതു കൊണ്ടുതന്നെ. മസില്‍വേദന, പ്രത്യേകിച്ചു രാത്രിയിലെ മസില്‍, കാല്‍വേദനകളകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. പെയിന്‍കില്ലര്‍ ഗുണവും വീക്കത്തിനെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവും ഇതിനുണ്ട്. കര്‍പ്പൂരമിട്ട വെള്ളത്തില്‍ ആവി കൊള്ളുന്നതും മുറിയില്‍ കര്‍പ്പൂരം കിഴി കെട്ടിതൂക്കുന്നതുമെല്ലാം വളരെ നല്ലതാണ്. അന്തരീക്ഷവും ശുദ്ധമാകും. നല്ല വായുവും സുഗന്ധവും ഉറക്കവും സുഖകരമാക്കും. ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button