സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈല്‍ സിമ്മുകൾക്ക് പരിധി നിശ്ചയിച്ചു. വിദേശികള്‍ക്ക് പ്രീപെയ്ഡ് സിമ്മുകൾ പരമാവധി രണ്ടെണ്ണവും പോസ്റ്റ്‌പെയ്ഡ് സിമ്മുകൾ പരമാവധി പത്തെണ്ണവും ഉപയോഗിക്കാവുന്നതാണ്. അതേസമയം സ്വദേശികള്‍ക്ക് പരമാവധി പത്ത് വരെ പ്രീപെയ്ഡ് സിമ്മുകളും 40 വരെ പോസ്റ്റ് പെയ്ഡ് സിമ്മുകളും ഉപയോഗിക്കാവുന്നതാണ്.
സൗദി ടെലികോം അതോറിറ്റിയാണ് ഇക്കാരൃങ്ങള്‍ വൃക്തമാക്കിയത്. പുതിയ നിര്‍ദ്ദേശം പുതിയ സിമ്മുകള്‍ക്ക് മാത്രമെ ബാധകമാവുകയുള്ളൂ. പ്രവര്‍ത്തന രഹിതമായ സിമ്മുകള്‍ ക്യാന്‍സല്‍ ചെയ്യുവാനും പ്രവര്‍ത്തനം ക്ഷമതയുള്ള സിമ്മുകള്‍ പകരം എടുക്കുവാനും നിയമം അനുവദിക്കുന്നുണ്ട്.
Post Your Comments