KeralaNews

അഴീക്കല്‍ സദാചാര ആക്രമണം:പ്രതികരണവുമായി ഇരയായ യുവതി

കൊല്ലം• കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ വാലൈന്റൈന്‍ ദിനത്തില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവതിയും യുവാവും പോലീസില്‍ പരാതി നല്‍കി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അഞ്ചംഗ സംഘം ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി.

പ്രാഥമിക കൃത്യത്തിന് പോയപ്പോള്‍ സദാചാര ഗുണ്ടകള്‍ പിടികൂടി ആക്രമിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മാനഹാനി മൂലം ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും യുവതി പറഞ്ഞു. യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പരാതിയില്‍ പറയുന്നു.

ഫെബ്രുവരി 14 നാണ് സംഭവം. അഴീക്കല്‍ ബീച്ചില്‍ എത്തിയ യുവതിയേയും യുവാവിനേയും സദാചാര പൊലീസ് ചമഞ്ഞ് അഞ്ചംഗ സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇരയായ യുവാവ് പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനായി വിശദമായ അനേഷണം നടത്താണ്‍ കമ്മീഷണര്‍ കരുനാഗപ്പള്ളി, ഓച്ചിറ എസ്‌.ഐമാര്‍ക്കും സ്‌പെഷല്‍ ബ്രാഞ്ചിനും നിര്‍ദേശം നല്‍കി. അതേസമയം, സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button