ഇപ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് സ്മാർട്ട് ഫോൺ. ചിലർ ഒന്നിലധികവും കൊണ്ട് നടക്കാറുണ്ട്. പക്ഷെ നമ്മുടെ ഉപയോഗ രീതിമൂലം ഇവ വളരെ എളുപ്പം കേടാകാനും സാധ്യതയുണ്ട്. സ്മാര്‍ട്ട് ഫോണ്‍ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാമെന്ന് ഇന്ന് പലര്‍ക്കും അറിയില്ല. വിപണിയില്‍ 85 ശതമാനത്തിലധികം ഡിവൈസസ് ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്.
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ആന്‍ഡ്രോയ്ഡ് ഒഎസും ആപ്ലിക്കേഷനുകളും അപ്ഡേറ്റ് ചെയ്ത് വേണം ഉപയോഗിക്കാൻ. പലര്‍ക്കും മടിയുള്ള ഒരു കാര്യമാണ് ആന്‍ഡ്രോയ്ഡ് ഒഎസും ആപ്ലിക്കേഷനും അപ്ഡേറ്റ് ചെയ്യുന്നത്. വെറുതെ ഡേറ്റാ ബാലന്‍സ് കളയുന്നത് എന്തിനാണ് എന്നാണ് എല്ലാവരും ചിന്തിക്കുക.
പുതിയ ഡിസൈനും പെര്‍ഫോമന്‍സും മാത്രമല്ല ആന്‍ഡ്രോയ്ഡ് അപ്ഡേറ്റ് തരുന്നത്, കൂടുതല്‍ സെക്യൂരിറ്റി കൂടിയാണ്. ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി അപ്ഡേറ്ററുകള്‍ കഴിവതും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ശ്രമിക്കുക. ആന്‍ഡ്രോയ്ഡ് ഇല്/ ആപ്ലിക്കേഷനിലുള്ള എന്തെങ്കിലും ഗുരുതര സെക്യൂരിറ്റി പാളിച്ചയെ പരിഹരിക്കാനുള്ളതാവും അത്തരം അപ്ഡേറ്റുകള്. അതുകൊണ്ട് ഒരു കാരണവശാലും അപ്ഡേറ്റ് ചെയ്യാതിരിക്കരുത്.
പ്ലെസ്റ്റോറിനു പുറമെ നിന്നു അപ്ലിക്കേഷന്‍സ് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. പ്ലെസ്റ്റോറിനു പുറത്തുനിന്ന് CRACKED ആപ്ലിക്കേഷന്‍സ് ഇന്‍സ്റ്റോള്‍ ചെയ്യുന്നവരാണ് നമ്മള് പലരും. ഇങ്ങനെ പുറത്തുനിന്ന് ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആപ്ലിക്കേഷന്സനുമേല് ഗൂഗിളിന് യാതൊരു നിയന്ത്രണങ്ങളും ഇല്ല. ഇതിനാല്‍ തന്നെ ഹാക്കര്‍സ് അത്തരത്തിലുള്ള CRACKED ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമ്മുടെ പേര്‍സണല്‍ ഡേറ്റയും, SMS, കാള്‍ റെക്കോര്‍ഡ്സ് എല്ലാം ചോര്‍ത്താന്‍ കഴിയുന്ന മാള്‍വെയറുകള്‍ മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയ്തേക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് ചെയ്യുന്നവര്‍ ഇക്കാര്യം വളരെയധികം ശ്രദ്ധിക്കണം.
ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആപ്പിന് നമ്മുടെ മൊബൈലില്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് തീരുമാനിക്കുന്നത് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന സമയത്തു കൊടുക്കുന്ന പെര്‍മിഷനുകളാണ്. ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്പിന് ഫോണ്‍ വിളിക്കാനുള്ള പെര്മിഷന് ആവശ്യം വരുന്നില്ല. അങ്ങനെ ഒരു ആപ്പിന് ഫോണ്‍ പെര്മിഷന് കൊടുക്കുന്ന മൂലം ആ ആപ്പിന് നമ്മുടെ കാള്‍ ഡീറ്റൈല്‍സ് അക്സസ്സ് ചെയ്യാന്‍ സാധിക്കും. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ പെര്മിഷന് കൂടെ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്.
ആന്‍ഡ്രോയ്ഡ് മാല്‍വെയറുകളുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. നമ്മുടെ ഡേറ്റയെ സംരക്ഷിക്കാന്‍ മൊബൈലില്‍ ഒരു ആന്റിവൈറസ് ഉപയോഗിക്കുക . AVAST, NORTON, McAfee മുതലായവ നല്ലതാണ്. കാണാതെ പോയ ഡിവൈസ് കണ്ടുപിടിക്കാനും, ഡേറ്റ ഡിലീറ്റ് ചെയ്യാനുമുള്ള ആപ്പ്സ് ഉപയോഗിക്കുക. മൊബൈല്‍ കാണാതെ പോവുന്ന സാഹചര്യത്തില്‍ അത് ട്രാക്ക് ചെയ്യാനും, മൊബൈലിലുള്ള ഡേറ്റ ഡിലീറ്റ് ചെയ്യാനും അത്തരം ആപ്ലിക്കേഷന്‍സ് കൊണ്ട് സാധിക്കും, മൊബൈലില്‍ ഇന്റര്‍നെറ്റ് ഉണ്ടങ്കില്‍ മാത്രമേ അത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളു. പാസ്വേര്ഡ് ഒരു പരിധിയില്‍ കൂടുതല്‍ തവണ തെറ്റായി കഴിഞ്ഞാല്‍ ഡേറ്റ ഡിലീറ്റ് ആവുന്ന രീതിയിലും ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കും. Android Device Manager ഗൂഗിളില്‍ നിന്നുള്ള അത്തരം ഒരു ആപ്പ് ആണ്. AVAST Dw NORTON Dw പോലുള്ള കമ്പനികള്‍ക്കും അത്തരം ആപ്പുകളുണ്ട്.
Post Your Comments