Kerala

ക്ഷേത്ര ചുറ്റമ്പലത്തിൽ വൻ തീപിടിത്തം

ക്ഷേത്രത്തിന്‍റെ ചുറ്റമ്പലത്തിൽ വന്‍ തീപിടിത്തം. കഴിഞ്ഞ ദിവസം രാ​ത്രി 11.45ഓ​ടെ ച​വ​റ തെ​ക്കും​ഭാ​ഗം പ​ന​യ്ക്ക​ൽ​തോ​ടി ക്ഷേ​ത്ര​ത്തി​ന്‍റെ ചുറ്റമ്പലത്തി​നാണ് തീപിടിച്ചത്. ​ ​ തീ​പ​ട​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ വ​ഴി​യാ​ത്രക്കാർ ഓ​ടി​യെ​ത്തി ക്ഷേ​ത്ര​ പ​രി​സ​ര​ത്ത് കി​ട​ന്നു​റ​ങ്ങി​യ​വ​രെ വി​വ​ര​മ​റി​യി​ച്ചു. തുടർന്ന് നാ​ട്ടു​കാ​ർ മ​ണി​യ​ടി​ച്ചും മ​റ്റും പ​രി​സ​ര​വാ​സി​ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ച​വ​റ, ചാ​മ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്നുള്ള ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തിയാണ് തീ അണച്ചത്. ചുറ്റമ്പലത്തിന്‍റെ വ​ട​ക്കും​ഭാ​ഗം പൂ​ർ​ണ​മാ​യും ,പ​ടി​ഞ്ഞാ​റു​ഭാ​ഗം ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​പി​ടു​ത്ത കാ​ര​ണം വ്യ​ക്ത​മല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button