തിരുവനന്തപുരം : മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ആരോപണത്തില്‍ നടത്തിയ ദുത്ര പരിശോധന റിപ്പോര്‍ട്ട് അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
കശുവണ്ടി ഇറക്കുമതിയില്‍ പത്തരക്കോടി രൂപയുടെ അഴിമതി നടന്നുവെന്ന വി.ഡി സതീശന്റെ ആരോപണത്തിലാണ് ദ്രുത പരിശോധന നടത്തിയത്. വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അഭിഭാഷനായ റഹീം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ദ്രുത പരിശോധന പ്രഖ്യാപിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തു. റദ്ദാക്കിയ ടെന്‍ഡറില്‍ വീണ്ടും ഇറക്കുമതി നടത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. അഴിമതി നടത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല മന്ത്രി ഇടപെട്ടത്. അടഞ്ഞു കിടക്കുന്ന ഫാക്ടറി തുറക്കുകയായിരുന്നു മന്ത്രിയുടെ ലക്ഷ്യം. തൊഴില്‍ അവസരം ഉറപ്പാക്കുന്നതിനായി സദുദ്ദേശപരമായിരുന്നു മന്ത്രിയുടെ ഇടപെടലിന്റെ ലക്ഷ്യമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments