ചെന്നൈ: തമിഴ്നാട്ടിലെ റിസോർട്ടിൽ എം എൽ എ മാർ ആഘോഷിക്കുന്നതും അടിച്ചു പൊളിക്കുന്നതും ജനതയുടെ നികുതിപ്പണം ആണെന്നാരോപിച്ച് തമിഴ് ചലച്ചിത്രലോകം രംഗത്ത്.എം എൽ എ മാരുമായി ആർക്കും സംവദിക്കാൻ സാധിക്കാത്തിടത്തോളം അവരുടെ പിന്തുണയിൽ സംശയമുണ്ടെന്ന് അരവിന്ദ് സ്വാമി പറഞ്ഞു.
Such a waste of taxpayers money to have thousands of police prsnl standing outside this resort in the name of protection to MLAs on holiday
— arvind swami (@thearvindswami) February 14, 2017
Until all MLAs become accessible,there will always be a shadow of doubt about their free will in any electoral process, party or legislature
— arvind swami (@thearvindswami) February 14, 2017
പുറം ലോകത്ത് വന്നു സ്ഥിതിഗതികൾ വിലയിരുത്താൻ പോലും കഴിയാതെ അടച്ചിട്ടിരിക്കുന്ന അവരുടെ അഭിപ്രായങ്ങൾ ജനാധിപത്യത്തിന് വിരുദ്ധമാണ്. അവരുടെ സംരക്ഷണത്തിനായി പോലീസിനെ വിന്യസിച്ചിരിക്കുന്നതും അനാവശ്യ ധൂർത്താണ്അരവിന്ദ് സ്വാമി പറഞ്ഞു. തമിഴ്നാട്ടിലെ ശുചീകരണം തുടരുകയാണെന്ന് നടൻ പ്രകാശ് രാജ് പറഞ്ഞു.
#judgement #TnPolitics ..this is not the end. Cleansing actually has just begun. Miles …to go ..
— Prakash Raj (@prakashraaj) February 14, 2017
തമിഴ് ജനതയ്ക്കു കിട്ടിയ വാലന്റൈൻസ് ഡേ സമ്മാനമാണ് ശശികലയുടെ വിധി എന്ന് സുന്ദർ സി പറഞ്ഞു. ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാൻ ശശികലയെ ചോദ്യം ചെയ്യണമെന്നാണ് നടി ഗൗതമി പറഞ്ഞത്. നേരത്തെ കമലഹാസനും പ്രതിഷേധവുമായി എത്തിയിരുന്നു.
.
Post Your Comments