NewsIndia

സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പിന്‍വലിക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടന ജോലി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.

ഇന്നലെ ജീവനക്കാരുമായി ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് ഒരു സംഘം ജീവനക്കാര്‍ പണിമുടക്കിനൊരുങ്ങുന്നത്. കെ.എസ് രൂപീകരണം സംബന്ധിച്ചുള്ള മുന്നാമത്തെ ചര്‍ച്ചയും തീരുമാനം കാണാതെ പിരിയുകയായിരുന്നു.
പ്രതിഷേധം തുടരാനാണ് സി.പി.ഐ അനുകൂല സംഘടനയുടെ തീരുമാനം. അതേസമയം സമരം അനാവശ്യമാണെന്നാണ് സി.പി.എം അനുകൂല സംഘടനയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button