വിവാഹം വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍
കണ്ണൂര്‍• വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ അഞ്ച് മാസം മുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴയ്ക്കടുത്ത് പുളിങ്ങോത്തെ കല്ലറയ്ക്കല്‍ ടൈറ്റസിന്റെയും സാലിയുടെയും മകള്‍ പവിത ടൈറ്റസ് (26) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സയിരുന്ന പവിത വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ അഞ്ച് മാസം മുന്‍പാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ഐക്കരമറ്റം ബിപിനെ വിവാഹം കഴിച്ചത്. ആര്‍ക്കിടെക്റ്റാണ് പവിതയുടെ ഭര്‍ത്താവ് ബിപിന്‍. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് പവിതയെ ഇവരുടെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളുടെ മരണത്തി ദുരൂഹയുണ്ടെന്ന് പവിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. സുഖമില്ലാതെ മകള്‍ ആശുപത്രിയിലാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചത്. കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ കൊണ്ടുവന്ന പവിതയുടെ മൃതദേഹം തങ്ങള്‍ എത്തുന്നതിന് മുമ്പ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പവിതയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടായിരുന്നുവെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പവിതയുടെ ബന്ധുക്കള്‍ പറയുന്നു. പവിതയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭര്‍ത്താവിനൊപ്പമാണ് പവിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. വസ്ത്രം അലക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിസാര തര്‍ക്കം ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. അതേസമയം, ഭാര്യയുടെ മരണത്തില്‍ മാനസികമായി തകര്‍ന്ന ബിപിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments