NewsLife Style

വീടു വാങ്ങുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ

വീടു വാങ്ങുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കുറച്ച് കാര്യങ്ങളുണ്ട്. ചിലപ്പോഴൊക്കെ ആളുകൾ ചുറ്റുപാട് ശ്രദ്ധിക്കാതെ വിലകുറവ് മാത്രം കണ്ടുകൊണ്ട് വീടും വസ്തുവും വാങ്ങാറുണ്ട്. നല്ല ചുറ്റുപാടാണോ മോശമാണോ എന്ന് ഒന്നും ഇത്തരക്കാർ ശ്രദ്ധിക്കാറില്ല. പക്ഷെ ഇത് ഒട്ടും നല്ല കാര്യമല്ല. വീട് വാങ്ങാന്‍ തുടങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആ വീട്ടില്‍ ഒരിക്കലും മനസമാധാനത്തോട് കൂടി നമുക്ക് താമസിക്കാൻ സാധിക്കില്ല.

എപ്പോഴും ശവസംസ്കാരം നടക്കുന്നത് വ്യക്തമായി കാണാന്‍ കഴിയുന്ന സ്ഥലത്ത് വീട് വാങ്ങാത്തതിരിക്കാൻ ശ്രമിക്കണം. ഇത്തരം സ്ഥലങ്ങളില്‍ എപ്പോഴും നെഗറ്റീവ് ഊര്‍ജ്ജപ്രവാഹം ഉണ്ടായിരിക്കും. അത് നിങ്ങളുടെ കുടുംബത്തിലെ സമാധാനാന്തരീക്ഷത്തെ ഇല്ലാതാക്കിയേക്കാം. കൂടാതെ, ഇത്തരം സ്ഥലങ്ങളുടെ അടുത്ത് താമസിക്കുന്നത് കുടുംബാംഗങ്ങളുടെ മാനസികനിലയെ വരെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഇത്തരത്തില്‍ ശവസംസ്കാരം നടക്കുന്ന ഇടങ്ങളുടെ സമീപം താമസിക്കുന്നത് ഒഴിവാക്കുക.

അതുപോലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ശുശ്രൂഷ കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ മനസ്സിനെ മോശമായി ബാധിക്കുന്ന ഊര്‍ജ്ജപ്രവാഹം ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ ആണെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കൂടാതെ, ഇങ്ങനെയുള്ള ഇടങ്ങളില്‍ വരുന്ന ആളുകള്‍ പല തരം പകര്‍ച്ചവ്യാധികളും അസുഖങ്ങളും ബാധിച്ച രോഗികളും ആയിരിക്കും. മാത്രമല്ല നിങ്ങളുടെ വീടിന്‍റെ ജനലോ വാതിലോ തുറന്നാല്‍ കാണുന്നത് ഏതെങ്കിലും നശിക്കപ്പെട്ടതോ വൃത്തിഹീനമായതോ ആയിട്ടുള്ള സ്ഥലത്തിന്‍റെയോ വസ്തുവകകളുടെയോ ആണെങ്കില്‍ ആ കാഴ്ചയിലേക്കുള്ള ജനലും വാതിലും എപ്പോഴും അടച്ചിടുകയോ അവിടെ നിന്ന് മാറി താമസിക്കുകയോ ചെയ്യുക. അത്തരത്തിലുള്ള സ്ഥലങ്ങള്‍ ചിലപ്പോള്‍ അസാധാരണ ശക്തികളുടെ വിഹാര കേന്ദ്രമാകാം. അവ മനശക്തി കുറഞ്ഞവരെ സംഭ്രമിപ്പിക്കാനും സാധ്യതയുണ്ട്. അതിനാല്‍, അത്തരത്തിലുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

ഒരു പാര്‍പ്പിടം ഒരു കാരണവശാലും നാല്‍ക്കവലയിലോ മുക്കിലോ പണിയാൻ പാടില്ല. ഇത്തരം കവലകളില്‍ നിരന്തരം ആളുകളും വാഹനങ്ങളും പ്രവഹിക്കുന്നത് മൂലമുണ്ടാകുന്ന ശബ്ദകോലാഹലങ്ങളും പ്രകമ്പനങ്ങളും ഉണ്ടാകുന്നതുകൊണ്ടാണ് ഇത്തരം സ്ഥലങ്ങളിൽ വീട് പണിയരുതെന്ന് പറയുന്നത്. ഇത്തരം ഇടങ്ങളില്‍ വീട് വച്ച് താമസിക്കുകയാണെങ്കില്‍ അത് ചിലപ്പോള്‍ കുടുംബാംഗങ്ങളെ മാനസികമായും ശാരീരികമായും മോശമായി ബാധിച്ചേക്കാം.

ആളുകള്‍ തങ്ങളുടെ വിഷമങ്ങളും മനസ്സിലെ ഭാരങ്ങളും ഇറക്കി വയ്ക്കാന്‍ വരുന്ന സ്ഥലങ്ങളാണ് ചൂതാട്ടകേന്ദ്രങ്ങള്‍/പബ്ബ്/ക്ലബ്‌ തുടങ്ങിയ. ഇത്തരം ഇടങ്ങളുടെ അടുത്ത് ഒരിക്കലും നിങ്ങള്‍ താമസിക്കരുത്. കാരണം, അവിടുന്നുള്ള മോശപ്പെട്ട ഊര്‍ജ്ജം നിങ്ങളുടെ ഗൃഹത്തിലേക്കും പ്രവഹിച്ചേക്കാം. നിങ്ങളുടെ വീട് ഒരു മദ്യശാലയുടെ സമീപം ആണെങ്കില്‍, ഒരു പുതിയ മദ്യശാല നിങ്ങളുടെ വീടിന് സമീപം തുറക്കുകയാണെങ്കില്‍, നിങ്ങള്‍ ആ വീട്ടില്‍ നിന്ന് എത്രയും പെട്ടെന്ന് താമസം മാറേണ്ടതാണ്. മദ്യം എന്നത് നാശത്തിന്‍റെ അടയാളമാണ്. അതിന്‍റെ സ്വാധീനത്തില്‍ രാപ്പകല്‍ കഴിയുക എന്നത് നിങ്ങളുടെ കുടുംബത്തിന്‍റെ സമാധാനത്തെ വരെ സാരമായി ബാധിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button