കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള വനിതാവീട്ടുജോലിക്കാരുടെ നിയമനം കുവൈറ്റ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് 2015 മേയ് മുതൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി ആഭ്യന്തരമന്ത്രാലയത്തിലെ ഗാർഹികതൊഴിൽ വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ അജ്മി അറിയിച്ചു.
2015 ൽ വനിതാഗാർഹികത്തൊഴിലാളികളെ നിയമിക്കുമ്പോൾ സ്പോൺസർ 750 ദിനാർ ബാങ്ക് ഗ്യാരന്റി അടയ്ക്കണമെന്ന് ഇന്ത്യ ഉപാധി വെച്ചിരുന്നു. ഇത് അംഗീകരിക്കാൻ കുവൈറ്റ് വിസമ്മതിച്ചു. തുടർന്ന് തൊഴിൽ കരാർ സാക്ഷ്യപ്പെടുത്തൽ ഇന്ത്യൻ എംബസി നിർത്തലാക്കുകയും ഇന്ത്യയിൽ നിന്നുള്ള വീട്ടുജോലിക്കാരുടെ നിയമനം കുവൈറ്റ് നിർത്തുകയും ചെയ്തു. എന്നാൽ ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ വനിതാതൊഴിലാളികളെ അയക്കുന്നത് നിർത്തിയതോടെയാണ് ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ വഴിയൊരുക്കുന്നത് .
Post Your Comments