KeralaNews

ബള്‍ബ് മാറ്റിയിടാന്‍ എത്തിയ യുവാവ് ഒപ്പിച്ച പണി:വീട്ടമ്മയും മകളും വീടുപേക്ഷിച്ച് രക്ഷപ്പെട്ടു

തിരുവനന്തപുരം•ബള്‍ബ് മാറ്റിയിടാന്‍ എത്തിയ ബന്ധുവായ യുവാവ് ഒപ്പിച്ച പണി മൂലം ഒരു വീട്ടമ്മയ്ക്കും മകള്‍ക്കും വീട്ടില്‍ നിന്നും താമസം മാറ്റേണ്ടി വന്നു. തിരുവനന്തപുരം കല്ലറ പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്തിടെയാണ് സംഭവം.

ഭര്‍ത്താവും മരുമകനും സ്ഥലത്തിലാത്തതിനാല്‍ വീട്ടമ്മയും മകളും ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടിലെ ബള്‍ബ് ഫ്യൂസ് ആയതിനെത്തുടര്‍ന്നാണ് അത് മറ്റിയിടുന്നതിനായി വീട്ടമ്മ ബന്ധുവായ യുവാവിന്റെ സഹായം തേടിയത്. എന്നാല്‍ ബള്‍ബ് മാറ്റിയിടാന്‍ എത്തിയ യുവാവ് കുളിമുറിയില്‍ ഒളിക്യാമറ ഘടിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. സംഭവം അറിഞ്ഞ വീട്ടമ്മയും മകളും ഭയം മൂലം വീട്ടില്‍ നിന്നും താമസം മാറ്റുകയായിരുന്നു.

അടുത്തിടെ ചില മുറികളിലെ ബള്‍ബുകള്‍ ഫ്യൂസ് ആയിരുന്നു. പരസഹായമില്ലാതെ മാറ്റിയിടാന്‍ കഴിയാത്തതിനാലാണ് ഇവര്‍ യുവാവിന്റെ സഹായം തേടിയത്. ഇതിനിടെ ഇയാള്‍ കുളിമുറിയില്‍ കയറി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം എല്ലാം ശരിയാക്കിയുണ്ടെന്ന് എന്നറിയിച്ച ശേഷം ഇയാള്‍ പോകുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് കുളിമുറിയിലെ ബള്‍ബ് ഫ്യൂസ് ആയതിനെത്തുടര്‍ന്ന് പരിശോധിക്കുമ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്.

കുളിമുറിയില്‍ ക്യാമറ കണ്ട് ഞെട്ടിയ വീട്ടമ്മയും മകളും അന്ന് തന്നെ അവിടെ നിന്നും താമസം മാറ്റുകയായിരുന്നു. വീ​ട്ടിൽ കൂടുതല്‍ ഒ​ളി ക്യ​മ​റ​കൾ ഉ​ണ്ടാ​കാം എ​ന്ന ഭ​യ​ത്താലാണ് വീട് ഉ​പേ​ക്ഷിച്ച് വാടക കെ​ട്ടി​ട​ത്തിലേ​യ്ക്ക് താമസം മാറ്റിയത്.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്ത് താമസിക്കുന്ന ഒരു യുവാവിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button