India

പീഡനം നേരിട്ട പെണ്‍കുട്ടിയോട് മന്ത്രി അപമര്യാദയായി പെരുമാറി

ഗുവാഹത്തി: ലൈംഗിക പീഡനം നടന്ന പെണ്‍കുട്ടിയോട് മന്ത്രിയുടെ അധിക്ഷേപം. ജോര്‍ഹട്ട് സ്വദേശിനിയായ പെണ്‍കുട്ടിയോടാണ് ബിജെപി മന്ത്രി അപമര്യാദയായി പെരുമാറിയത്. ലൈംഗിക പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.

ഇതാണ് മന്ത്രിയുടെ പെരുമാറ്റം മോശമാകാന്‍ കാരണം. അസമിലെ പാര്‍ലമെന്ററി കാര്യമന്ത്രി ചന്ദ്രമോഹന്‍ പട്ടോവാരിയയാണ് മോശമായി പെരുമാറിയത്. പോസ്റ്റിട്ട പെണ്‍കുട്ടി എസ്.എഫ്.ഐക്കാരിയാണെന്നും, ലൈംഗിക പീഡനത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പേസ്റ്റിടുന്നതിന് പകരം പോലീസില്‍ പരാതി നല്‍കാനും മന്ത്രി പറയുകയായിരുന്നു.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി ഇടതുപക്ഷക്കാരിയാണെങ്കില്‍ അതിന് പീഡനവുമായി എന്താണ് ബന്ധമെന്ന് വിമര്‍ശകര്‍ ചോദിച്ചു. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ രാത്രി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button