നിലവില്‍ പാന്‍കാര്‍ഡിന് അപ്ലൈ ചെയ്താല്‍ എപ്പോള്‍ കിട്ടുമെന്ന് യാതൊരു നിശ്ചയവുമുണ്ടാകില്ല. ചിലപ്പോള്‍ മൂന്ന് ദിവസം കൊണ്ട് ലഭിക്കാം, ഇല്ലെങ്കില്‍ ഒരാഴ്ച, രണ്ടാഴ്ച ഇങ്ങനെ നീളും. എന്നാല്‍, പെട്ടെന്ന് പാന്‍കാര്‍ഡ് ലഭിക്കേണ്ടവര്‍ക്ക് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല.
അപേക്ഷ നല്‍കിയ ഉടന്‍ തന്നെ പാന്‍കാര്‍ഡ് സ്വന്തമാക്കാന്‍ കഴിയുന്ന സംവിധാനമാണ് വരാന്‍ പോകുന്നത്. ആധാര്‍ വഴിയുള്ള ഇ-കെവൈസി സംവിധാനമുപയോഗിച്ചാണ് തത്സമയ പാന്‍ കാര്‍ഡ് വിതരണം സാധ്യമാക്കുന്നത്. വിരടയാളം ഉള്‍പ്പെടെയുള്ള രേഖകള്‍ സ്വീകരിച്ച് കൊണ്ടായിരിക്കും പാന്‍ തത്സമയം തന്നെ വിതരണം ചെയ്യുക.
Post Your Comments