NewsInternational

ഇന്ത്യയുടെ ചരിത്രനേട്ടം മറന്ന് യുഎസ് മാധ്യമങ്ങൾ

ലോക ബഹിരാകാശ ചരിത്രത്തിൽ ആദ്യമായി ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐ.എസ്.ആർ.ഒയുടെ നേട്ടത്തെ മറന്ന് അമേരിക്കൻ മാധ്യമങ്ങൾ. ലോകചരിത്രത്തിൽ ആദ്യമായി ഇന്ത്യ നേടിയ നേട്ടത്തെ മുൻനിര യുഎസ് ന്യൂസ് ചാനലുകളോ വെബ്സൈറ്റുകളോ പത്രങ്ങളോ പരാമർശിച്ചിട്ടില്ല. വാഷ്ങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, എബിസി ന്യൂസ്, സ്കൈ ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾ ഈ സംഭവം അറിഞ്ഞിട്ടേയില്ല എന്ന മട്ടിലാണ്.

അതേസമയം ബ്രിട്ടനിൽ നിന്നുള്ള ബിബിസിയും ഡെയ്‌ലി മെയ്‌ലും വാർത്ത നൽകി. അൽജസീറ വിക്ഷേപണം ലൈവായി റിപ്പോർട്ട് ചെയ്തു. ചൈനീസ് ന്യൂസ് ഏജൻസിയും വാർത്ത റിപ്പോർട്ട് ചെയ്തു. എന്നാൽ ബ്രിട്ടീഷ് മാധ്യമങ്ങൾ നൽകിയ വാർത്തകൾക്കു താഴെയുള്ള ഭൂരിഭാഗം പ്രതികരണങ്ങളും ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നതാണ്. അവർക്കിപ്പോഴും പ്രധാന വിഷയം ഇന്ത്യയിലെ ദാരിദ്ര്യവും ടോയ്‌ലറ്റും ചേരികളും ജാതിയുമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button