NewsIndia

ഉത്തരാഖണ്ഡിലും ഉത്തർ പ്രദേശിലും മികച്ച പോളിംഗ്- വിജയ പ്രതീക്ഷയുമായി ബിജെപി

ദില്ലി: തെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലും വോട്ടിങ്ങിൽ കനത്ത പോളിംഗ് നടന്നതായി റിപ്പോർട്ട്.ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ പ്രതീക്ഷ.68 ശതമാനമാണ് ഉത്തരാഖണ്ഡിലെ പോളിങ്.യുപിയില്‍ 65 ശതമാനം ആണ്.

13 ജില്ലകളില്‍ 70 മണ്ഡലങ്ങളാണ് ഉത്തരാഖണ്ഡിൽ ഉള്ളത്.മൊത്തം 628 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് മല്‍സരിച്ചത്. അധികാരം തങ്ങൾക്കു ലഭിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം. എന്നാല്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 45 സീറ്റുകള്‍ നേടുമെന്ന് പ്രസ്താവിച്ചു.

ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് 15 ജില്ലകളിലാണ് നടന്നത്. 67 മണ്ഡലങ്ങളില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയുമെല്ലാം പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച മണ്ഡലങ്ങളിൽ റിസൾട്ടിൽ ചില മാറ്റങ്ങൾ വന്നേക്കാം. മാര്‍ച്ച്‌ 11നാണ് വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button