മീന്‍ വാങ്ങിക്കുന്നതു പോലെ തന്നെ സൂക്ഷിച്ച് വാങ്ങണം ഇറച്ചി വാങ്ങിക്കുമ്പോഴും. പല മായങ്ങളും ചേര്‍ക്കുന്ന ഇറച്ചി ക്യാന്‍സര്‍ വരെ ഉണ്ടാക്കുന്നു. ഇറച്ചി വാങ്ങുമ്പോള്‍ മായം ചേര്‍ന്നവ തിരിച്ചറിയാന്‍ ചില വഴികളുണ്ട്.
എംഎസ്എം സൈന്‍ സൂചിപ്പിയ്ക്കുന്നത് ഇവ മുഴുവനായി എല്ലോടു കൂടി മെഷീനുകളില്‍ ചേര്‍ത്തുപൊടിച്ച് തയ്യാറാക്കുന്നുവെന്നതാണ്. ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍, മൃഗങ്ങള്‍ കഴിയ്ക്കുന്ന വിഷാംശം എല്ലാം തന്നെ ഒരുമിച്ചു ചേര്‍ത്തുണ്ടാക്കുന്നവ. ഇത് വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്. പായ്ക്കിങ് ഇറച്ചിയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. എമല്‍സിഫയര്‍ നൈട്രേറ്റുകള്‍ എന്ന ലേബലുണ്ടെങ്കിലും E249, E250, E251, E252 എന്നീ നമ്പറുകളുണ്ടെങ്കില്‍ അത് വിഷാംശമുളളവയാണ്.
പായ്ക്കറ്റില്‍ പോളിഫോസ്ഫേറ്റുകളും E451,E 452, E453 എന്നീ നമ്പറുകളുണ്ടെങ്കിലും വാങ്ങരുത്. ഇവ ജെനോടോക്സിക്കാണ്. ഇവ ക്യാന്‍സര്‍ ഉണ്ടാക്കുന്നു. E407 എന്ന ലേബലുള്ളവയും വാങ്ങരുത്. ഇത് കരാഗ്രീനന്‍ എന്നതിനെ സൂചിപ്പിയ്ക്കുന്നു. കുടല്‍ ഭിത്തികളില്‍ ഒട്ടിപ്പിടിച്ച് കോളന്‍ ക്യാന്‍സര്‍ വരെ വരുത്താന്‍ സാധ്യതയുണ്ട്. സോസേജ് പോലുള്ള ഇറച്ചി ഉല്‍പന്നങ്ങളില്‍ ഗ്ലൂട്ടമേറ്റ് എന്ന ഘടകം കണ്ടാല്‍ ആ ഇറച്ചിയും മായം ചേര്‍ത്തതാണ്.
Post Your Comments