ഐപിഎല്‍ താരലേല പട്ടികയിൽ ഇടം പിടിച്ച് മലയാളികള്‍. 351 കളിക്കാരുടെ പട്ടികയിൽ ആറ് മലയാളികളാണ് ഇടം പിടിച്ചത്. മലയാളികളായ രോഹന് പ്രേം, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, ഫാബിദ് ഫറൂഖ്, വിനോദ് കുമാര്‍ സി.വി, സന്ദീപ് വാര്യര്‍ എന്നിവരാണ് പട്ടികയില്‍ ഉള്ളത്. പത്ത് ലക്ഷം രൂപയാണ് എല്ലാവരുടേയും അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈമാസം 20ന് ബംഗലൂരുവിലാണ് താരലേലം നടക്കുക.സഞ്ജു വി സാംസണെ ഡല്‍ഹിയും , സച്ചിന് ബേബിയെ ബാംഗ്ലൂരും നിലനിര്‍ത്തിയിരുന്നു.
Post Your Comments