ജിദ്ദ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു ദിവസമായി മഴ തുടരുന്നു. മഴയിൽ കിഴക്കന്‍ പ്രവിശ്യയില്‍ 168 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ കോബാറില്‍ മാത്രമായി ഒമ്പത് വാഹനപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
മഴമൂലം റോഡുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം നീക്കം ചെയ്യുന്നത് നഗരസഭ തുടരുകയാണ്. അതേസമയം മഴക്കെടുതികളെ കുറിച്ച് പൊതുജനത്തിന് വിവരം നല്കുന്നതിനു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 940 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് നഗരസഭ അറിയിച്ചു.
Post Your Comments