IndiaNews

കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ്‌ മരിച്ചു

മുംബൈ•മഹാരാഷ്ട്രയിലെ ഭിവാൻഡിയിൽ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ഭിവാൻഡി നിസാംപൂർ മുൻസിപ്പൽ കോർപ്പറേഷൻ അംഗമായ മനോജ് മഹത്രേ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം.

കാർ പാർക്ക് ചെയ്തതിനു ശേഷം വീട്ടിലേക്കു കയറുന്നതിനിടെ രണ്ടു പേർ മഹത്രേയ്ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത നാലുചക്ര വാഹനത്തില്‍ അക്രമികള്‍ രക്ഷപ്പെട്ടതായും സി.സി.ടി.വി ദൃശ്യങ്ങള്‍ പറയുന്നു.

വെടിയേറ്റ്‌ വീണ മനോജിനെ ഉടന്‍തന്നെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. നേരത്തേയും ഇദ്ദേഹത്തിനെതിരെ വധശ്രമമുണ്ടായിട്ടുണ്ട്. ഭീഷണിയുള്ളതിനാല്‍ ഭിവാന്‍ഡിയിലെ കല്‍വ സ്വദേശിയായ മനോജ്‌ മഹാത്രേ ഒസ്വാള്‍ വാഡിയിലേക്ക് താമസം മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button