പാലക്കാട്: നെഹ്‌റു കോളേജ് ചെയര്‍മാനെതിരെ വീണ്ടും ആരോപണവുമായി വിദ്യാര്‍ത്ഥി രംഗത്ത്. നെഹ്റു ഗ്രൂപ്പിന്റെ ലക്കിടിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിയായ സഹീറാണ് രംഗത്തെത്തിയത്. കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷ്ണദാസിന്റെ മര്‍ദ്ദനം.
മുഖ്യമന്ത്രിക്കും ആദായ നികുതി വകുപ്പ് അടക്കമുള്ള വിവിധ കേന്ദ്ര ഏജന്‍സികള്‍ക്കും സഹീര്‍ പരാതി നല്‍കിയിരുന്നു. പരാതിപ്പെട്ടത് അറിഞ്ഞതോടെ മാനേജ്‌മെന്റ് സഹീറിനെ വിളിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു മുറിയില്‍ പിടിച്ചിരുത്തി ചോദ്യം ചെയ്തു. മര്‍ദ്ദിച്ച് തനിക്ക് പരാതിയൊന്നുമില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങി.
കോളേജിലെ മറ്റ് ചില വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തത് തനിക്ക് പറ്റിയ പിഴവാണെന്നും എഴുതിത്തരണമെന്ന് സഹീറിനോട് ആവശ്യപ്പെട്ടു. താന്‍ ആരെയും റാഗ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് അങ്ങനെ എഴുതി തരാനാവില്ലെന്നും സഹീര്‍ പറഞ്ഞു. മുഖത്തും വയറ്റിലും ചവിട്ടുകയും ചെയ്‌തെന്നും നിലത്ത് വീണ തന്നെ ഷൂസിട്ട് ചവിട്ടിയെന്നും സഹീര്‍ വെളിപ്പെടുത്തി.
Post Your Comments