കുവൈത്തില്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക, താമസാനുമതി രേഖ ഒരു സ്പോണ്‍സറുടെ കീഴില്‍ നിന്ന് മറ്റൊരാളുടെ പേരിലേക്ക് മാറ്റുക തുടങ്ങിയ സേവനങ്ങൾ ഇനി മുതൽ ഓൺലൈൻ വഴിയായിരിക്കും നടപ്പിലാക്കുക. തൊഴില്‍ വകുപ്പില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനാണ് പുതിയ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം തൊഴില്‍ വകുപ്പ് ഓഫീസുകളില്‍ താമസാനുമതി കാര്യ വിഭാഗത്തിന്‍റെ അന്വേഷണ ഓഫീസുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. പി.ആര്‍.ഓമാര്‍ വീസക്കച്ചവടക്കാര്‍ എന്നിവരെ നിരീക്ഷിക്കുകയാണ് ഈ ഓഫീസുകളുടെ ദൗത്യം.
Post Your Comments