വിമാനം പറത്തുന്നതിനു പകരം യാത്രക്കാർക്കു മുന്നിൽ വാചകമടിച്ചിരുന്ന വനിതാപൈലറ്റിന് ജോലി നഷ്ടപ്പെട്ടു. യുഎസിലെ ഓസ്റ്റിൻ– ബെർഗ്സ്റ്റോം രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. സാൻ ഫ്രാൻസിസികോയിലേക്ക് പോകേണ്ടിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റിനാണ് ജോലി നഷ്ടപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തോടു തോറ്റ ഹിലറി ക്ലിന്റൻ, ഭര്‍ത്താവില്‍ നിന്നും വിവാഹമോചിതയാകാനുള്ള കാരണങ്ങള്‍ ഇതൊക്കെയായിരുന്നു പൈലറ്റിന്റെ സംസാരവിഷയങ്ങള്‍.
വിമാനത്തിനടുത്തേക്ക് എത്തിയതുമുതൽ പൈലറ്റിന്റെ പെരുമാറ്റം അസ്വാഭാവികമായിരുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. കൂടാതെ പതിവിലും നേരം വൈകിയാണ് ഇവര്‍ സ്ഥലത്തെത്തിയെന്നും യൂണിഫോമിനു പകരം സാധാരണ വസ്ത്രങ്ങള്‍ ആണ് ഇവര്‍ ധരിച്ചിരുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. പിന്നീട് വിമാന യാത്രക്കാർക്ക് അറിയിപ്പു നൽകുന്ന മൈക്ക് സംവിധാനം കൈയിലെടുത്ത ഇവർ, ട്രംപിനെയും ഹിലറിയെയും കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഇതോടെ ചില യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിപോവുകയും മറ്റുചിലര്‍ പുതിയ പൈലറ്റിനെ ആവശ്യപ്പെട്ടുകൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച യുണൈറ്റഡ് എയർലൈൻസ്, പൈലറ്റിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments