ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികല പ്രതിയായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഇന്ന് വിധി പറയും. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയാണ് കേസിലെ ഒന്നാംപ്രതി. ജയലളിതയുടെ വളര്ത്തുമകന് വി.എന്‍. സുധാകരന്, ജെ. ഇളവരശി എന്നിവരാണ് മറ്റ് പ്രതികൾ.
നാലു പ്രതികള്‍ക്കും നാലു വര്‍ഷം തടവാണ് 2014 സെപ്റ്റംബര്‍ 27ന് വിചാരണക്കോടതി വിധിച്ചത്. പിഴയായി ജയലളിത 100 കോടി രൂപയും മറ്റുള്ളവര്‍ 10 കോടി വീതവും അടയ്ക്കണമെന്നും കോടതി വിധിച്ചു.
ഇതിനെതിരെ നല്കിയ അപ്പീല്‍ പരിഗണിച്ച് കര്‍ണാടക ഹൈക്കോടതി നാലുപേരെയും വെറുതെവിട്ടിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. ജഡ്ജിമാരായ പി.സി. ഘോഷ്, അമിതാവ് റോയ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക.
Post Your Comments