ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വി കെ ശശികല അടക്കമുള്ളവര്‍ കുറ്റക്കാരിയാണെന്ന സുപ്രീംകോടതി വിധിയെ കേസിനു തുടക്കമിട്ട ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി സ്വാഗതം ചെയ്തു. 20 വര്‍ഷത്തിന് ശേഷം വിജയിച്ചു എന്നായിരുന്നു സ്വാമിയുടെ ആദ്യപ്രതികരണം. കോടതി വിധി പ്രതീക്ഷിച്ചിരുന്നു. ശശികലയ്ക്കും കൂട്ടര്‍ക്കും നാലു വര്‍ഷത്തെ തടവ് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയാണ് ജയലളിതയും ശശികലയും അടക്കമുള്ളവര്‍ക്കെതിരെ അനധികൃത സ്വത്തു സമ്പാദനക്കേസിന് തുടക്കമിട്ടത്. 1996 ജൂണ്‍ 14 നാണ് ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സ്വാമി ഹര്‍ജി ഫയല്‍ ചെയ്തത്. അതേ വര്‍ഷം സെപ്തംബര്‍ 18 ന് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 1991 നും 96നും ഇടയില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നാണ് കേസ്. 1991 ല്‍ ജയലളിത മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 2.01 കോടി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ ശമ്പളമായി ഒരു രൂപയേ കൈപ്പറ്റൂ എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ ജയലളിതയ്ക്ക് അധികമായി ഉണ്ടായിട്ടുള്ള സ്വത്ത് അനധികൃതമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ജയലളിത വീണ്ടും മുഖ്യമന്ത്രിയായതിനാൽ തമിഴ്‌നാട്ടില്‍ വെച്ചു നടക്കുന്ന വിചാരണ നിഷപക്ഷമാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് കെ അമ്പഴകനാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിചാരണ ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് 2014 സെപ്തംബര്‍ 27നായിരുന്നു കേസില്‍ ജയലളിതയെയും കൂട്ടുപ്രതികളെയും ശിക്ഷിച്ചുകൊണ്ട് വിചാരണകോടതി വിധി പുറപ്പെടുവിച്ചത്. ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും, ശശികല അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നാലു വര്‍ഷം തടവും 10 കോടി രൂപ പിഴയും ശിക്ഷയാണ് വിധിച്ചത്.
Post Your Comments