NewsIndia

ശശികലയെ അറസ്റ്റ് ചെയ്യും

ചെന്നൈ•സുപ്രീംകോടതി വിചാരണകോടതി വിധി ശരിവച്ചതോടെ ശശികല ഇന്ന് തന്നെ വിചാരണ കോടതിയില്‍ കീഴടങ്ങണം. ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ ശശികലയെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.

പത്ത് വര്‍ഷത്തേക്ക് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയായിരിക്കുകയാണ്.

അന്തരിച്ച ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991 – 96 കാലത്ത് 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സുപ്രധാന വിധി. വിചാരണ കോടതിയുടെ ശിക്ഷാവിധിയ്ക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ശരിവച്ച കര്‍ണാടക ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ പരമോന്നത കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button