NewsInternational

ഹിറ്റ്ലറിൻറെ മുഖസാദൃശ്യമുള്ള യുവാവിനെ പോലീസ് പിടിച്ചു

വിയന്ന: ജർമൻ സേച്ഛാധിപതിയായ ഹിറ്റ്ലറിൻറെ മുഖസാദൃശ്യമുള്ള യുവാവിനെ പോലീസ് പിടികൂടി. നാസി കാലഘട്ടത്തെ പ്രകീർത്തിച്ചെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഹിറ്റ്ലറിനെ പോലെ മീശ വെച്ചിട്ടുള്ള ഇയാൾ ഹെറാൾഡ് ഹിറ്റ്ലർ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

ഹിറ്റ്ലറിൻറെ ജന്മഗൃഹത്തിന് മുന്നിൽ നിന്ന് ഇയാളെടുത്ത ഫോട്ടോകളും പോലീസ് പിടിച്ചെടുത്തു. ഹിറ്റ്ലറോടുള്ള ആരാധന മൂത്ത് ജർമനിയുമായി അതിർത്തി പങ്കിടുന്ന അപ്പർ ഓസ്ട്രിയ സംസ്ഥാനത്തുള്ള പ്രദേശത്തേക്ക് അടുത്തിടെ ഇയാൾ താമസം മാറ്റിയിരുന്നു. ഇതൊരു താമാശയായി കാണാൻ സാധിക്കില്ലെന്ന് പോലീസ് വക്താവ് ഡേവിഡ് ഫർനെർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button