ചെന്നൈ: തമിഴ്നാട് രക്ഷപെട്ടുവെന്ന് പനീർസെൽവം.ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടതായി പനീര്‍ശെല്‍വം പ്രതികരിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്‌ക്കെതിരായി സുപ്രീം കോടതി വിധി വന്നതോടെ ഒ.പനീർസെൽവം ക്യാംപ് ആഹ്ലാദത്തിമർപ്പിലെന്ന് റിപോർട്ടുകൾ . ശശികലയെ ശിക്ഷിച്ചതോടെ തമിഴ്നാട് രക്ഷപെട്ടുവെന്ന് ഒ.പനീർസെൽവം ട്വിറ്ററിൽ കുറിച്ചു.
ശശികല ക്യാമ്പിലുള്ള എംഎല്‍എമാരില്‍ ചിലര്‍ ഒ. പനീര്‍ശെല്‍വത്തിനൊപ്പം വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള പനീര്‍ശെല്‍വത്തിന്റെ നീക്കത്തിന് തടസമായി നിന്നത് ശശികലയായിരുന്നതിനാല്‍ വിധി പനീര്‍ശെല്‍വത്തിന് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം, പോലീസ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിനുള്ളിലേക്ക് കടന്നു. വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെ രണ്ടായിരത്തോളം പോലീസുകാരെയും കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. കൂടുതൽ സേനയെ ഇവിടേക്ക് അയച്ചിട്ടുമുണ്ട്. ഇന്നലെ രാത്രി എംഎൽഎമാർക്കൊപ്പം ശശികല ഇവിടെയാണ് കഴിഞ്ഞിരുന്നത്. വിധിക്കുശേഷം സന്തോഷത്തോടെ റിസോർട്ട് വിടുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു
Post Your Comments