തിയറ്ററുകളില്‍ സിനിമയുടെയോ ഡോക്യുമെന്ററിയുടെയോ മറ്റും ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി വിധി. സിനിമയുടെ വിവരണത്തിന്റെ ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും കൂടെ പാടേണ്ടതില്ലെന്നുമാണ് വിധിയില്‍ പറയുന്നത്.
കഴിഞ്ഞ നവംബര്‍ 30ന് എല്ല ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കും മുന്നോടിയായി നിര്‍ബന്ധമായും ദേശീയഗാനം ആലപിക്കണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. തീയേറ്ററിലെ ദേശീയ ഗാനാവതരണം ഡല്‍ഹി ഹൈക്കോടതി നിര്‍ബന്ധമാക്കുകയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും സമാനമായ രീതിയില്‍ നിയമം നടപ്പിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യകാലങ്ങളില്‍ തീയേറ്ററുകളില്‍ ദേശീയ ഗാനം അവതരിപ്പിച്ചിരുന്നു. എന്നാല്‍ കുറച്ച് പേർ ദേശീയ ഗാനത്തിനിടയില്‍ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാതെയും, ബഹളം വച്ചും ദേശീയ ഗാനത്തെ അവഹേളിച്ചിരുന്നു. ഇവർക്കെതിരെ മറ്റുള്ള കാണികൾ പ്രതിഷേധിക്കുകയും, പലയിടത്തും അക്രമങ്ങൾ നടക്കുകയും ചെയ്തതോടെ തീയേറ്ററിലെ ദേശീയ ഗാനാവതരണം അവസാനിപ്പിക്കുകയായിരുന്നു.
Post Your Comments