ശ്രീനഗര്‍: നുഴഞ്ഞുകയറ്റക്കാരുടെ ഒളി സങ്കേതം കണ്ടെത്തി. കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിന് നിര്‍മ്മിച്ച രഹസ്യ തുരങ്കമാണ് സൈന്യം കണ്ടെത്തിയത്. പാക്കിസ്ഥാനില്‍നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീണ്ടുകിടക്കുകയാണ് തുരങ്കം.
തുരങ്കത്തിന് ഏകദേശം 20 മീറ്റര്‍ നീളമുണ്ട്. ബിഎസ്എഫ് നടത്തിയ പതിവ് പരിശോധനകള്‍ക്കിടയിലാണ് തുരങ്കം കണ്ടെത്തിയത്. ഒരാള്‍ക്ക് മാത്രം കടന്നുകയറാന്‍ പറ്റുന്ന തുരങ്കമാണിത്. 2.5 അടി വീതിയിലാണ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments