സൈന്യത്തിന് കരുത്തേകാന്‍ ഇനി സ്‌നോ മൊബൈലുകളും എത്തുന്നു. ഇനി പല സംഘട്ടന ഘട്ടങ്ങളും തരണം ചെയ്യാം. പൊളാരിസ് കമ്പനിയാണ് സ്നോ മൊബൈലുകള്‍ എത്തിക്കുന്നത്. അഞ്ച് വാഹനങ്ങളാണ് ഇപ്പോള്‍ സൈന്യത്തിന് ലഭിക്കുക.
മഞ്ഞിലൂടെ കുതിച്ചുയരാന്‍ ഈ സ്‌നോ മൊബൈലുകള്‍ക്ക് കഴിയും. ബൈക്ക് പോലെതന്നെ രണ്ടു പേര്‍ക്കാണ് ഇതില്‍ സഞ്ചരിക്കാനാകുക. ഒരു കോടി രൂപയാണ് അഞ്ച് സ്നോ മൊബൈലുകള്‍ക്കായി ചിലവ്. കുത്തനെയുള്ള മഞ്ഞുമലകള്‍ പോലും നിഷ്പ്രയാസം കുതിക്കാം. ചെയിന്‍ കേസ് ബെല്‍റ്റുകളാണ് സ്നോ മൊബൈലുകളെ അതിവേഗത്തില്‍ കുതിക്കാന്‍ സഹായിക്കുന്നത്.
278 കിലോ ഭാരമുണ്ടാവും സ്നോ മൊബൈലുകള്‍ക്ക്. ഹൈഡ്രോളിക് ബ്രേക്കും ശക്തിയേറിയ ഹെഡ്ലാമ്പുകളും 41 ലിറ്റര്‍ വലിപ്പമുള്ള ഇന്ധന ടാങ്കും ഈ മികച്ച വാഹനത്തിനുണ്ടാവും. ആയുധങ്ങളും സൂക്ഷിക്കാനാകും. ഇന്ത്യ-ചൈന അതിര്‍ത്തി കാവല്‍ക്കാരായ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനുവേണ്ടിയാണ് ആദ്യ ഘട്ടത്തില്‍ സ്നോ മൊബൈലുകള്‍ എത്തുക.
Post Your Comments