NewsLife Style

വീട്ടിലെ നെഗറ്റീവ് എനർജി തിരിച്ചറിയാൻ ഒരു മാർഗം

വീടെങ്കില്‍ ഐശ്വര്യവും ഭാഗ്യവും പൊസിറ്റീവ് ഊര്‍ജവുമെല്ലാം ചേര്‍ന്ന ഒരിടമാകണം. അല്ലെങ്കില്‍ വീടെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും. ഒരാളുടെ ജീവിത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരിടമാണ് വീട്. വീട്ടില്‍ പൊസിറ്റീവ് എനര്‍ജി നിറയുന്നത് ഐശ്വര്യവും സമ്പത്തും വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവുമെല്ലാം കൊണ്ടുവരും. നമ്മുടെ വീട്ടില്‍ പലപ്പോഴും നെഗറ്റീവ് എനര്‍ജി നിറഞ്ഞിരിയ്ക്കും. ഇത് നമ്മുടെ ജീവിതത്തില്‍ പ്രതിഫലിയ്ക്കുകയും ചെയ്യും.

നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് എത്താന്‍ കഴിയില്ല. എന്നാൽ വീട്ടിലെ നെഗറ്റീവ് എനർജി തിരിച്ചറിയാൻ ഒരു മാർഗമുണ്ട്. ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്. ശേഷം ഒരു ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. ഉപ്പുകല്ല് വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്.

ഇത് തയ്യാറാക്കിയശേഷം നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നമാറ്റി ഈ ഗ്ലാസ് വയ്ക്കുക. 24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം. അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഉപ്പ് ഉയര്‍ന്നു വരാതിരുന്നാൽ വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇല്ലാതായി എന്നാണ് സൂചിപ്പിക്കുന്നത്. ഇതു കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button