India

ഭാര്യയെ ഭര്‍ത്താവ് വെട്ടിനുറുക്കി ബാഗിലാക്കി

ന്യൂഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ മാണ്ഡാവാലിയില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. അവിഹിത ബന്ധം കണ്ടുപിടിച്ചതിന് തടിപ്പണിക്കാരനായ സുബോധ് കുമാറാണ് ഭാര്യ മനീഷയെ (35) കൊലപ്പെടുത്തിയത്. രണ്ടു ദിവസം മുന്‍പാണ് സുബോധ് ഭാര്യയെ കൊലപ്പെടുത്തിയത്. മൃതദേഹം ഇയാളുടെ ഫ്‌ളാറ്റില്‍തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതീനെ തുടര്‍ന്ന് അയല്‍ക്കാരെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മനീഷയുടെ തല അറുത്ത് ഒരു ബോക്‌സിലാണ് സൂക്ഷിച്ചിരുന്നത്.

കൊലപാതകം പ്രതി ആസൂത്രണം ചെയ്ത ശേഷമാണ് നടപ്പാക്കിയതെന്ന് പോലീസ് പറയുന്നു. സമീപവാസിയായ യുവതിയുമായുള്ള ബന്ധം മനീഷ അറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കലഹം പതിവായിരുന്നു. മനീഷയെ കൊലപ്പെടുത്താന്‍ തീരുമാനിച്ച സുബോധ് പെണ്‍മക്കളെ ഉത്തര്‍പ്രദേശിലുള്ള അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. കൊല നടത്തുന്നതിന് വലിയ കത്തിയും ബാഗും ഇയാള്‍ വാങ്ങി. ഇതിന് ശേഷമാണ് കൊല നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button