നോക്കിയ ആരോധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. എന്താണെന്നല്ലേ ? 3210, 3310, 2100, എന്‍ 95 തുടങ്ങിയ നോക്കിയയുടെ ഫോണുകളുടെ ഗണത്തിലെ നോക്കിയ 3310 തിരിച്ചെത്തുകയാണ്. ടാബ് ലെറ്റ്‌സും ആന്‍ഡ്രോയിഡിന്റെയും പുതിയ വേര്‍ഷന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനിടയിലാണ് നോക്കിയ 3310ന്റെ തിരിച്ച് വരവ് വിപണിയെ ഞെട്ടിച്ചിരിക്കുന്നത്.
പത്ത് അല്ല ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ പോലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഫോണാണ് നോക്കിയ 3310 എന്നാണ് ഉപയോഗിച്ചവര്‍ പറയുന്നത്. ചാര്‍ജ് ചെയ്താല്‍ പിന്നെ പത്ത് ദിവസത്തേയ്ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടെന്നാണ് ഉപയോക്താക്കള്‍ പറയുന്നു. അടുത്തിടെ നോക്കിയയുടെ തിരിച്ച് വരവിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടാബ് ലെറ്റുമായാണ് നോക്കിയയുടെ തിരിച്ച് വരവെന്നായിരുന്നു റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുമ്പ് വരെ മൊബൈല്‍ ഫോണ്‍ വിപണിയെ നിയന്ത്രിച്ചിരുന്നത് നോക്കിയായിരുന്നു.
Post Your Comments